Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : After Being Hit

Kottayam

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സ്റ്റാ​​ൻ​​ഡി​​ൽ ബ​​സ് ക​​യ​​റി പ​​രി​​ക്കേ​​റ്റ വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ചു

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ ഇ​​രു​​കാ​​ലു​​ക​​ളി​​ൽ കൂ​​ടി ബ​​സ് ക​​യ​​റി​​യി​​റ​​ങ്ങി ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ചു. തു​​ലാ​​പ്പ​​ള്ളി പു​​ളി​​യ​​ൻ​​കു​​ന്ന് സ്വ​​ദേ​​ശി വാ​​ലു​​മ​​ണ്ണേ​​ൽ ജോ​​ൺ (80) ആ​​ണ് മ​​രി​​ച്ച​​ത്.

സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ തു​​ലാ​​പ്പ​​ള്ളി മാ​​ർ​​ത്തോ​​മ്മ പ​​ള്ളി​​ക്ക് സ​​മീ​​പ​​മു​​ള്ള പെ​​ന്ത​​കോ​​സ്ത് സ​​ഭ സെ​​മി​​ത്തേ​​രി​​യി​​ൽ. ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 10.30ന് ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ​​സ് സ്റ്റാ​​ൻ​​ഡി​​ലാ​​ണ് അ​​പ​​ക​​ടം.

ക​​ട്ട​​പ്പ​​ന​​യ്ക്ക് പു​​റ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്ന ദേ​​വ​​മാ​​ത ബ​​സി​​ന്‍റെ മു​​ന്നി​​ലൂ​​ടെ ജോ​​ൺ കു​​റു​​കെ ക​​ട​​ക്കു​​മ്പോ​​ഴാ​​ണ് ബ​​സ് ത​​ട്ടി വീ​​ണു കാ​​ലു​​ക​​ളി​​ലൂ​​ടെ ട​​യ​​ർ ക​​യ​​റി​​യി​​റ​​ങ്ങി​​യ​​ത്.
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ ന​​ൽ​​കി​​യ ശേ​​ഷം, കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യ്ക്കി​​ടെ മ​​ര​​ണ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.ഭാ​​ര്യ: ത​​ങ്ക​​മ്മ ജോ​​ൺ. മ​​ക്ക​​ൾ - സോ​​ഫി, സോ​​ജി, സോ​​ജ​​ൻ. മ​​രു​​മ​​ക​​ൻ - ഷി​​ബു.

Latest News

Corehub Up